കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഉള്ളന്നൂർ പുളിമൂട്ടിൽ സജി നിവാസിൽ താമസിക്കുന്ന തമിഴ്നാട് മരുതുംപാറ പാറയിൽവീട്ടിൽ വിജയന്‍റെ മകൻ വി.എം. ആദർശാണ് മരിച്ചത്. 21 വയസായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹപാഠി അബീഷിന് (20) ചെറിയ പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതിന് എം.സി റോഡിൽ മെഡിക്കൽ മെഷീൻ ജങ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്.

പറന്തൻ മാർ ക്രിസോസ്റ്റും കോളജിലെ ബി.സി.എ വിദ്യാർഥിയാണ് മരിച്ച ആദർശ്. ഇന്ന് രാവിലെ ആദർശും അബീഷും ബൈക്കിൽ കോളജിലേക്ക് പോകുമ്പോൾ കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇരുവരും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദർശിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply