കെടിയു വി സി നിയമനത്തില്‍ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു. അപ്പീല്‍ പോകണമോ എന്നതില്‍ അടക്കം തീരുമാനം പിന്നീട്. സര്‍ക്കാരിന് പിടിവാശിയില്ല. യോഗ്യതയുടെ കാര്യത്തില്‍ സര്‍ക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. അതിപ്പോള്‍ പറയുന്നില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സര്‍വകലാശാല വിഷയത്തില്‍ അസാധാരണ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം പുറത്താക്കിയ വി സിയുടെ പേര് മാറ്റാതെ സാങ്കേതിക സര്‍വകലാശാല. കെടിയു ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോഴും വിസിയായി കാണിച്ചിരിക്കുന്നത് ഡോ. രാജശ്രീ എം എസിനെയാണ്. സുപ്രീംകോടതി രാജശ്രീയെ പുറത്താക്കിയിട്ട് ഒന്നര മാസം കഴിഞ്ഞു. സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസര്‍ക്കാരും പുനഃപരിശോധനാ ഹര്‍ജി നല്‍കി. പുറത്താക്കപ്പെട്ട വി.സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

