കെഎസ്ആർടിസി ബസ് യാത്രക്കിടെ പ്രസവവേദന; ആശുപത്രിയിലെത്തും മുൻപ് യുവതി പെൺകുഞ്ഞിന് ജന്മം നൽകി

കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി. തൃശൂരിൽ നിന്നും തൊട്ടിൽപാലം വരെ പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന(37) യാണ് ബസിൽ ജന്മം നൽകിയത്. തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാൽ പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവ വേദന തോന്നി. തുടർന്ന് അമല ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു.

എന്നാൽ ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും 80 ശതമാനം പ്രസവവും കഴിഞ്ഞിരുന്നു. തുടർന്ന് ആശുപത്രിയിൽ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ ഡോക്ടറും നഴ്സും ബസിൽ നിന്നുതന്നെ പ്രസവമെടുത്തു. പെൺകുഞ്ഞിനാണ് സെറീന ജന്മം നൽകിയത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രണ്ടുപേരും സുഖമായിരിക്കുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply