കെഎസ്ആർടിസിക്ക് സ്വന്തം ക്രിക്കറ്റ് ടീം; സെലക്ഷൻ പൂർത്തിയായതായി മന്ത്രി ഗണേഷ് കുമാർ

കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ആദ്യ ക്രിക്കറ്റ് ടീം രൂപീകരണ നടപടികൾ പൂർത്തിയായതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. സംസ്ഥാനവും ദേശീയതലവും ലക്ഷ്യമിട്ട് പ്രൊഫഷണൽ രീതിയിലാണ് ടീം തെരഞ്ഞെടുപ്പ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദഗ്ദരുടെയും മുൻ താരങ്ങളുടെയും നേതൃത്വത്തിലായിരുന്നു ടീം സെലക്ഷനെന്നും കേരളത്തിലെ ഏറ്റവും മികച്ച പ്രഫഷണൽ ടീമുകളിലൊന്നാക്കി കെ എസ് ആർ ടി സി ടീമിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഗണേഷ് കുമാർ പറഞ്ഞു. കളി മികവിന്റെ അടിസ്ഥാനത്തിൽ മാത്രം തെരഞ്ഞെടുത്ത ടീമാണിത്. വരും നാളുകളിൽ കേരള ടീമിന്റെ കളി കാണാമെന്നും ദേശീയ തലത്തിൽ വരെ കളിക്കാൻ നിലവാരമുള്ള ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply