കുറ്റം ചെയ്ത ഒരാളേയും സർക്കാർ സംരക്ഷിക്കില്ല, വിദ്യയെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് അറിവുണ്ടെങ്കിൽ പോലീസിനെ അറിയിക്കൂ; ഇ.പി. ജയരാജൻ

എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് അറിവുണ്ടെങ്കിൽ പോലീസിനെ അറിയിക്കൂ എന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. വിദ്യ എവിടെയുണ്ടെന്ന് പോലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘നിങ്ങൾക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങളുണ്ടെങ്കിൽ അത് പോലീസിനെ അറിയിക്കൂ. പോലീസ് അതിന്റെ ജാഗ്രതയോടു കൂടിയിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഏത് കുറ്റവാളിയേയും കണ്ടെത്താനുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളും ഉപയോഗിക്കുന്നുണ്ട്’, എന്നായിരുന്നു ഇ.പി. ജയരാജൻറെ പ്രതികരണം.

കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരേയുള്ള കേസ് ലഘൂകരിക്കേണ്ടതില്ലെന്നും ശരിയായ നിലപാട് സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കുറ്റം ചെയ്ത ഒരാളേയും സർക്കാർ സംരക്ഷിക്കില്ല. അഴിമതിരഹിതമായ സർക്കാരാണ് ഇത്. ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്ന സർക്കാരാണ്. സി.പി.എം. പാർട്ടിക്കാരാണെങ്കിൽ പോലും മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന മുന്നണിയും പാർട്ടിയുമാണ് ഇടതുപക്ഷം’, ഇ.പി. കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply