കുറുനരി ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

പത്തനംതിട്ടയിൽ കോട്ടാങ്ങലിൽ കുറുനരി ആക്രമണം. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്. കോട്ടാങ്ങൽ പതിനൊന്നാം വാർഡിൽ രാവിലെയാണ് സംഭവമുണ്ടായത്.

ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരി ആളുകളെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകാലുകൾക്കും കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുറുനരിയെ പിടികൂടിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply