സംഭവം അറിഞ്ഞ് ആളുകൾ സ്ഥലത്തെത്തും മുമ്പേ ജീവനക്കാര്‍ സിമന്റ് മിശ്രിതം ഒഴിച്ച് വിള്ളല്‍ അടച്ചു. നിലവിൽ വാഹനങ്ങൾ കടത്തിവിടുന്ന തൃശൂർ- പാലക്കാട് പാതയിലെ സംരക്ഷണ ഭിത്തിയിലാണ് പുതിയ വിള്ളൽ കണ്ടെത്തിയത്. നേരത്തെ തൃശ്ശൂര്‍ പാതയിലെ പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്തതിനെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് പാലക്കാട് പാതയിലൂടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇപ്പോള്‍ ഈ ഭാഗത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ വീണതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും. ഇന്നലെ കണ്ട സംരക്ഷണ ഭിത്തിയിലെ വിള്ളൽ മഴ ശക്തമായതോടെ വലുതാകുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. റവന്യൂമന്ത്രി കെ. രാജന്‍റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നാല് മാസത്തിനകം തൃശ്ശൂര്‍ ഭാഗത്തെ റോഡ് പൊളിച്ച് പണിയണമെന്നും കരാർ കമ്പനിക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനും നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ഇവിടെ പണികൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ എതിര്‍ ഭാഗത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടർന്ന് കുതിരാൻ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി റോഡ് തകർന്നിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

