കിഫ്ബി: ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

കിഫ്ബി മസാല ബോണ്ട്  കേസിൽ ഇഡി അന്വേഷണം ചോദ്യം ചെയ്ത്  മുൻ ധനമന്ത്രി തോമസ് ഐസകും  കിഫ്ബിയും നൽകിയ ഹർ‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാലബോണ്ടിലൂടെ ധനസമാഹരണം നടത്തിയതിൽ ഫെമ ലംഘനം ആരോപിച്ചാണ് ഇഡി കിഫ്ബിയ്ക്കെതിരെ കേസ് എടുത്തത്.  

എന്നാൽ റിസർവ്വ് ബാങ്ക് അനുമതിയോടെയാണ് മസാലബോണ്ടിറക്കിയതെന്നും ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമില്ലെന്നുമാണ്  തോമസ് ഐസ്ക് അടക്കമുള്ള ഹർജിക്കാരുടെ വാദം.

കേസിൽ ആ‍ർബിഐ ജനറൽ ചീഫ് ജനറൽ  മാനേജറെ കക്ഷി ചേർത്ത കോടതി  വിശദീകരണം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നത് രണ്ട് മാസത്തേക്ക്  ജസ്റ്റിസ് വി ജി അരുൺ സ്റ്റേ ചെയ്തിരുന്നു.

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply