കാസർകോട് സ്‌കൂട്ടർ മതിലിൽ ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു

കാസർകോട് കുമ്പളയിൽ ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. ബമ്പ്രാണ ചൂരിത്തടുക്ക സ്വദേശി റിസ്വാനയാണ് മരിച്ചത്.

ലൈസൻസും ഹെൽമറ്റും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറിൽ കൂട്ടുകാരിക്കൊപ്പം ട്യൂഷൻ സെന്ററിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു. കൊടിയമ്മ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളാണ് ഇരുവരും.

ഗുരുതരമായി പരിക്കേറ്റ റിസ്വാനയെ ആദ്യം കുമ്പളയിലെ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന റിസ്വാനയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply