കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചു

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്. കേസിൽ മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി കമറുദ്ദീൻ ഉൾപ്പടെ 29 പ്രതികളുണ്ട്. രേഖകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. ബഡ്‌സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. നിക്ഷേപ തട്ടിപ്പിൽ ആകെ 168 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യപ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply