കാസർകോട് കോളജ് മുൻ പ്രിൻസിപ്പലിനെതിരായ അച്ചടക്ക നടപടി; ഹൈക്കോടതി റദ്ദാക്കി

കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ ഡോ.രമയ്‌ക്കെതിരായ അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രമയ്‌ക്കെതിരായ അന്വഷണം ഏകപക്ഷീയമെന്നു പറഞ്ഞ ഹൈക്കോടതി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും അറിയിച്ചു. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളും താൽപര്യവുമുണ്ടായി.

എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന്റെ പരാതിയിൽ സർക്കാർ രമയെ സ്ഥലംമാറ്റുന്നത് അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചത്. എസ്എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായും ലഹരി വിൽപന ഉണ്ടെന്നുമായിരുന്നു രമയുടെ ആരോപണത്തിന് എതിരായിരുന്നു പരാതി. വിദ്യാർഥികളെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന്റെ പേരിൽ കോളജിലെ മുൻ എസ്എഫ്‌ഐ നേതാവിനെ പേരെടുത്തു പറഞ്ഞു പ്രിൻസിപ്പൽ കുറ്റപ്പെടുത്തിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply