പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയുടെ കാവിക്കൊടി പാറിച്ചുള്ള ഡാൻസ് കണ്ടപ്പോൾ കോൺഗ്രസിന്റെ സമുന്നതനായ നേതാവിനു രോമം എണീറ്റു നിന്നുകാണുമെന്ന് എ.എ. റഹീം എംപി. ബിജെപി സ്ഥാനാർഥിയായ മകന്റെ ഡാൻസാണ്. ആ മകന്റെ അമ്മയും അച്ഛനും എത്ര കൃതാർഥരായിട്ടുണ്ടാകുമെന്നും റഹീം പരിഹസിച്ചു.
‘കോൺഗ്രസ് ജെൻഡർ ഇക്വാളിറ്റി കാത്തു സൂക്ഷിക്കുന്ന പാർട്ടിയാണ്. കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുത്ത നേതാവിന്റെ മകൻ ആദ്യം പോയി. അടുത്തതു പോയത് മകളാണ്. എന്തൊരു ജെൻഡർ ഇക്വാളിറ്റിയാണ്. രണ്ടാമത് മകനെ വിട്ടാൽ ശരിയാകില്ലല്ലോ. അതുകൊണ്ടാണ് മകളെ വിട്ടത്. അടുത്ത ഊഴം ആരുടെയോ മകനാണ്. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന്റെ മുഖം വികൃതമാവുകയാണ്.” റഹീം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

