വയനാട് മേപ്പാടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിൻമേലാണ് നടപടി. കഴിഞ്ഞ ദിവസം സ്കൂൾ വിട്ടതിന് പിന്നാലെ നാല് സ്കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ടത്തി എസ് എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് വിശദമായ മൊഴി എടുത്ത ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടുകയും ചെയ്യും. മുമ്പ് കസബ പോലീസ് സ്റ്റേഷൻ പരിധിയിലും ജോണി പോക്സോ കേസിൽ പ്രതി ആയിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

