കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല; പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ

കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് സ്വർണം പിടിച്ചതുമായി ബന്ധപ്പെട്ട കേസിൽ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ
സത്യവാങ്മൂലം നൽകി.വിമാനത്താവളം കസ്റ്റംസിന്റെ നിയന്ത്രണത്തിലുളള പ്രദേശമാണ്. കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല.സ്വർണക്കടത്ത് വിവരം ലഭിച്ചാൽ പൊലീസ് കസ്റ്റംസിനെ അറിയിക്കണമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം നൽകിയത്.പൊലീസ് പിടിച്ച സ്വർണക്കടത്ത് കേസുകൾ കസ്റ്റംസിന് കൈമാറുന്നില്ല എന്നും സത്യവാങ്മൂലത്തിലുണ്ട്. കരിപ്പൂർ സ്റ്റേഷനിൽ മാത്രം 170 സ്വർണക്കടത്ത് കേസുകളുണ്ട്. കസ്റ്റംസിന് കൈമാറിയത് കേവലം ആറെണ്ണം മാത്രമാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തിൽ പറയുന്നു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply