കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണം: ഇ ഡി

കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണമെന്ന് ഇ ഡി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കിനും കത്ത് നൽകി. തട്ടിപ്പിൽ സിപിഐഎമ്മിനും പങ്കെന്ന് ഇ ഡി.  വ്യക്തമാക്കി. 

കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് അഞ്ച് അക്കൗണ്ടുകളെന്ന് ഇ ഡി വ്യക്തമാക്കി. ജില്ലയിലെ 13 സിപിഐഎം ഏരിയ കമ്മറ്റികൾക്ക് 25 അകൗണ്ടുകൾ. സിപിഐഎം നൽകിയ കാണിക്കൽ അക്കൗണ്ട് വിവരങ്ങൾ പരാമർശിച്ചില്ല.

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്, സഹകരണ ബാങ്കുകളില്‍ കണ്ടുവരുന്ന കുഴപ്പങ്ങളുടെ പാഠപുസ്തമാണെന്ന് പ്രഥമദ്യഷ്ടാ വ്യക്തമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കി. സഹകരണ ബാങ്കുകള്‍ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്. കോടീശ്വന്മാര്‍ക്ക് വേണ്ടിയല്ല അവയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ കേസിലെ അന്വേഷണം അനന്തമായി നീളാനാകില്ല. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ ഉയരുന്നുണ്ട്. സഹകരണ സംഘങ്ങളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply