കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അതിന് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ചു. കൂടാതെ സ്ഫോടനത്തിൽ പരിക്കേറ്റ് സൺറൈസ് ഹോസ്പിറ്റലിലും ആംസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി കണ്ടു.
അതേസമയം കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ നാടിന്റെ സമാധാനാന്തരീക്ഷം നിലനിർത്താന്‍ പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടികള്‍. വിദ്വേഷ പ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന സർവ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

