‘കളമശേരി സ്‌ഫോടനം ഗൗരവമായി കാണുന്നു’;വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

കളമശേരി സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. എറണാകുളത്ത് നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരാക്രമണമാണോ എന്ന ചോദ്യത്തോട് വിവരങ്ങൾ കിട്ടട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.  

ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തും. ഡിജിപിയുമായി സംസാരിച്ചു, വിഷയം ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ഫോടനത്തിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. രണ്ടുപേരുടെനില ഗുരുതരമാണ്. മറ്റ് ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ ലഭിച്ചതിനുശേഷം പിന്നീട് പ്രതികരിക്കുമെന്നും മുഖ്യമന്ത്രി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply