കണ്ണൂരിൽ വീണ്ടും മണ്ണിടിച്ചിലും വിള്ളലുകളും: ദേശീയപാത സുരക്ഷയെ കുറിച്ച് ഗുരുതര ആശങ്ക

കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഇന്ന് മാത്രം രണ്ടു തവണയാണ് മണ്ണിടിഞ്ഞത്. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മണ്ണിടിയുന്നതിനെതിരെ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. മണ്ണിടിച്ച ഭാഗത്ത് താമസിക്കുന്നവർ ഇപ്പോൾ ആശങ്കയിലാണ്.

വെള്ളം പോകാൻ സംവിധാനമില്ലാത്തതിനാൽ വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.രാത്രിയിൽ മണ്ണിടിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ജില്ലാ കളക്ടർ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. .

ദേശീയപാത നിർമ്മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. പൊലീസെത്തിയാണ് മണ്ണിടിഞ്ഞ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply