കണ്ണൂരില്‍ കുട്ടികളടക്കം 5 പേര്‍ മരിച്ച നിലയില്‍

കണ്ണൂർ പാടിയോട്ടുചാൽ വാച്ചാലില്‍ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ വാച്ചാലില്‍ ശ്രീജ, മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8), ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാ​ണെന്നാണ് കരുതുന്നത്. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. കുട്ടികളെ സ്റ്റെയര്‍കേസിൽ കെട്ടിതൂക്കിയ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

രാവിലെ ഏറെനേരമായിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ദാരുണസംഭവം പുറത്തറിഞ്ഞത്. ശ്രീജയും ഷാജിയും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്. ആബന്ധത്തിൽ അകൽച്ച തുടങ്ങിയതോടെയാണ് ഒപ്പം ജോലി ചെയ്യുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply