കണക്ട് ടു വർക്ക്’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പഠനം പൂർത്തിയാക്കി തൊഴിൽലഭ്യതയ്ക്കായി തയ്യാറെടുക്കുന്ന യുവതീ-യുവാക്കൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘കണക്ട് ടു വർക്ക്’ (Connect to Work) പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ അന്വേഷിക്കുന്ന യുവാക്കൾ നേരിടുന്ന സാമ്പത്തിക-മാനസിക സമ്മർദ്ദം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.പ്ലസ് ടു മുതൽ ബിരുദം വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളതും 18 മുതൽ 30 വയസ് വരെ പ്രായമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായമാണ് പദ്ധതിയിലൂടെ നൽകുന്നത്. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മത്സരപ്പരീക്ഷകൾക്കും നൈപുണ്യ പരിശീലനങ്ങൾക്കും തയ്യാറെടുക്കുന്ന ഘട്ടത്തിൽ യുവാക്കൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനും തൊഴിൽസജ്ജത വർധിപ്പിക്കാനും ‘കണക്ട് ടു വർക്ക്’ പദ്ധതി സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങൾക്ക് തൊഴിൽവിപണിയിൽ മികച്ച അവസരങ്ങൾ ഉറപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply