കട്ടുപന്നിയെ കണ്ട് ഭയന്നോടി; വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ നിന്ന്

പത്തനംത്തിട്ട അടൂർ പരുത്തിപ്പാറയിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ. വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് എലിസബത്തിനെ കാണാതായത്.

പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനായി എലിസബത്ത് സമീപത്തെ നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റിൽ വീണത്. ഈ സമയം എലിസബത്ത് കിണറ്റിൽ വീണ കാര്യം അറിയാതെ വീട്ടുകാരും നാട്ടുകാരും എലിസബത്തിനായി തിരച്ചിൽ നടത്തിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് എലിസബത്ത് കിണറ്റീൽ വീണ വിവരം അറിയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം എലിസബത്തിനെ രക്ഷപെടുത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply