ഭരണഘടന അനുവദിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന്മേലുളള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച കേസിനെത്തുടർന്ന് സുപ്രീംകോടതി നിർദേശിച്ച ചർച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ ഇന്ന് തുടങ്ങും. ചർച്ചകൾക്കായി കേരള സംഘം ഡൽഹിയിലെത്തി. പ്രഥമദൃഷ്ട്യാ കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അതുകൊണ്ട് ഒരു ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് സുപ്രീംകോടതി വാക്കാൽ കേന്ദ്രസർക്കാരിനോട് നിർദേശിക്കുകയായിരുന്നു. ഇരുകക്ഷികളും സുപ്രീംകോടതി നിർദേശം സ്വീകരിച്ചതിനെത്തുടർന്നാണ് ഇന്ന് ചർച്ച നടക്കുന്നത്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

