ഐപിഎസ് തലപ്പത്ത് അഴിച്ചു പണി; എപി ഷൗക്കത്ത് അലി ക്രൈംബ്രാഞ്ച് എസ്.പി., എഐജി ഹരിശങ്കറിന് സൈബർ ഓപ്പറേഷൻ ചുമതല

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെ മാറ്റി പകരം പാലക്കാട്‌ എസ്പി ആർ വിശ്വനാഥിനെ നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എസ്പി ആയാണ് ഹരിശങ്കറിനെ നിയമിച്ചത്. വയനാട് ജില്ലാ സൂപ്രണ്ട് ആർ ആനന്ദ് ആണ് പുതിയ പാലക്കാട്‌ എസ്പി.

എ. പി ഷൗക്കത്ത് അലിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ച് എസ്പിയായി നിയമിച്ചു. പതംസിംഗ് ആണ് പുതിയ വയനാട് എസ്പി. ഇദ്ദേഹത്തിന് പകരം ഇന്ത്യൻ റിസേർവ് ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതല പി നിധിൻ രാജിന് നൽകി.

വിജിലൻസ് എസ്.പി പി ബിജോയിയെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിലേക്ക് മാറ്റി നിയമിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി കെ എസ് സുദർശനനെ വിജിലൻസിലേക്ക് മാറ്റി. കെ എ പി (രണ്ട്) കമാൻഡന്റ് വി.എം സന്ദീപിനെ സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസർ ആയാണ് നിയമിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തുന്നത്. കഴിഞ്ഞ 30നും പൊലീസ് തലപ്പത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply