ഏക സിവിൽ കോഡിനെ എതിർക്കുന്ന ഒരുപാട് സംഘടനകൾ കേരളത്തിൽ ഉണ്ട്. ഏക സിവിൽകോഡ് വിഷയത്തിൽ ഇ എം എസ് കാലത്തെ നിലപാട് സി പി എമ്മിന് മാറിയിട്ടുണ്ട്. ആരു തെറ്റ് തിരുത്തിയാലും അത് നല്ല കാര്യമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സിപിഎം ക്ഷണം കിട്ടിയിട്ടില്ല. കിട്ടിയാൽ യു ഡി എഫിൽ ചർച്ച നടത്തിയേ തീരുമാനം എടുക്കൂവെന്നും പിഎംഎ സലാം പറഞ്ഞു. ഏക സിവിൽ കോഡ് മുന്നോട്ടു വെച്ചത് തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം സൃഷ്ടിക്കാൻ വേണ്ടിയാണ്. ഇത് വിഷലിപ്ത നയമാണ്. മതം ഇതിൽ ഇൻവോൾവ് ആകുന്നില്ല. എല്ലാവർക്കുമൊപ്പം ഇതിനെതിരെ സഹകരിക്കുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
പാർട്ടി അച്ചടക്കത്തിനു പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. തങ്ങളോട് ആലോചിച്ചു എടുക്കുന്നതാണ് പാർട്ടി തീരുമാനങ്ങൾ. അത് ഉത്തരവാദിത്തപ്പെട്ടവർ അറിയിക്കും. അതിനപ്പുറം നേതാക്കൾ അഭിപ്രായ പ്രകടനം നടത്തി ആശയക്കുഴപ്പം ഉണ്ടാക്കാൻ അനുവദിക്കില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകരും നേതാക്കളും പാർട്ടി നയത്തിന് എതിരായി അഭിപ്രായം പറയാൻ പാടില്ല. പാർട്ടി നേതാക്കൾ നേതൃത്വത്തിന്റെ അനുമതി തേടി വേണം പാർട്ടിയുടെ കാര്യങ്ങൾ പറയാൻ. പാർലമെന്റിൽ 3സീറ്റ് വേണം എന്ന ആവശ്യം ക്യാമ്പിൽ ഉയർന്നിട്ടില്ലെന്നും സലാം പറഞ്ഞു.
ആരോഗ്യ മേഖല അവസാരത്തിനൊത്തു ഉയരുന്നില്ല. പനി പടരുമ്പോൾ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. മലബാറിൽ മതിയായ ചികിത്സാ സൗകര്യം ഇല്ല. ആരോഗ്യ സംവിധാനം ഉണർന്നു പ്രവർത്തിക്കണം. പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനങ്ങൾ പോലും നടപ്പായിട്ടില്ല. വലിയ ആശങ്കയിലാണ് വിദ്യാർഥികൾ. ഈ വിഷയത്തിൽ 10ന് വിദ്യഭാസ ഉപജില്ലാ ഓഫീസുകൾ ഉപരോധിക്കും. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ടു ഈ വിഷയം ബോധ്യപ്പെടുത്തുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

