എൻ.എൻ കൃഷ്ണദാസിന്‍റെ മാധ്യമങ്ങള്‍ക്കെതിരായ പ്രസ്താവന ശരിയല്ല; കോഴ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം: വി.ഡി സതീശൻ

കോഴ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എംഎൽഎമാർക്ക് സംഘപരിവാർ മുന്നണിയിലേക്ക് പോകാൻ കോഴ വാഗ്ദാനം ചെയ്തത് അറിഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും പിണറായി വിജയൻ ചെയ്യില്ലെന്നും അദ്ദേഹം വിമർശിച്ചു.

എൽഡിഎഫ് മുന്നണിൽ നിലവിൽ സംഘപരിവാർ മുന്നണിയിലുള്ള ആളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎൽഎമാർക്ക് കോഴ എന്നത് ക്രിമിനൽ കുറ്റമാണെന്ന് സതീശൻ വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി മറച്ചുവെച്ചു. മുഖ്യമന്ത്രിക്കെതിരേയും കേസെടുക്കണം.

മാധ്യമങ്ങൾക്കെതിരെ പാലക്കാട്ടെ സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് പറഞ്ഞത് ശരിയല്ല. അത് സിപിഎമ്മിൻ്റെ ഭാഷയാണ്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ഉത്തരവാദികൾക്ക് പാർട്ടി സംരക്ഷണം നൽകുകയാണെന്നും സതീശൻ ആരോപിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply