എൻഐഎ റെയ്ഡ് വിവരം ചോർന്നതായി സംശയം: നേതാക്കൾ മുങ്ങി

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്‌ഐ) നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലെ എൻഐഎ റെയ്ഡിനെപ്പറ്റിയുള്ള വിവരം പത്തനംതിട്ടയിൽ ചോർന്നെന്നു സംശയം. പിഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിനു മുൻപു സ്ഥലംവിട്ടതാണു സംശയത്തിനിടയാക്കിയത്. മുൻ സംസ്ഥാന സെക്രട്ടറി നിസാറിൻറെ വീട്ടിൽനിന്നു ബാഗും ഫോണുകളും പിടിച്ചെടുത്തു.

കൊല്ലത്ത് മുൻ ജില്ലാ പ്രസിഡൻറിൻറെ വീട്ടിൽനിന്ന് ഫോണുകൾ പിടിച്ചെടുത്തതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞു. മലപ്പുറത്ത് മുൻ ദേശീയ പ്രസിഡൻറ് ഒഎംഎ സലാമിൻറെ സഹോദരൻറെ വീട്ടിലും പരിശോധന നടന്നു.

Leave a Reply