എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പുവെച്ചു. രാജ്‍ഭവൻ ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിച്ചു. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന മണികുമാറിന്റെ നിയമന ഫയലിൽ ഒപ്പുവെക്കാതെ ഗവർണർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു.
മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞവർഷം ആഗസ്റ്റിലാണ് സംസ്ഥാന സർക്കാർ എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ, ഇതിൽ പ്രതിപക്ഷ നേതാവ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രതിപക്ഷം സർക്കാറിന് വിയോജനക്കുറിപ്പും കൈമാറി. നിയമന ഫയലിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ഗവർണർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

