എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല

കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ്  മുൻ‌കൂർ ജാമ്യ ഹർജി തള്ളിയത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹർജിയിൽ വിധി. കേസിൽ ദിവ്യ മാത്രമാണ് പ്രതി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനിടെ ഒളിവില്‍ കഴിയുന്ന ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ഇന്ന് ചികിത്സ തേടിയെന്ന വിവരവും പുറന്ന് വന്നിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദിവ്യ ചികിത്സ തേടിയതെന്നാണ് വിവരം.

കണ്ണൂര്‍ കളക്ടേററ്റില്‍ ചേര്‍ന്ന നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് യോഗത്തില്‍ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി.പി. ദിവ്യ, അദ്ദേഹത്തിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. പെട്രോള്‍പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കുന്നതില്‍ നവീന്‍ബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് കാര്യമായ തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. കൈക്കൂലി നല്‍കിയെന്ന പറയുന്ന ആള്‍ സമര്‍പ്പിച്ച രേഖകളില്‍ അവ്യക്തയും കണ്ടെത്തിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply