വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പുറങ്കടലിൽ മുങ്ങിയ എംഎസ്സി എൽസി 3 കപ്പൽ അപകടത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസ് എടുത്തു. കപ്പൽ ഉടമസ്ഥരായ എംഎസ്സി കമ്പനിയാണ് ഒന്നാം പ്രതിയായിയും കപ്പലിന്റെ ഷിപ് മാസ്റ്ററാണ് രണ്ടാം പ്രതിയുമായാണ് കേസെടുത്തിരിക്കുന്നത്. കപ്പലിലെ മറ്റു ജീവനക്കാർ മൂന്നാം പ്രതികളാവും.
മനുഷ്യജീവിതത്തിനും പരിസ്ഥിതിക്കും ഗുരുതരമായ അപകടം ഉണ്ടാക്കിയെന്നും . അശ്രദ്ധയും അലക്ഷ്യവുമുള്ള രീതിയിൽ ചരക്കുകൾ കൈകാര്യം ചെയ്തു എന്നുമാണ് എഫ്‌ഐആറിൽ പറയുന്നുണ്ട്. ഭാരതീയ ന്യായസംഹിതയിലെ 282, 285, 286, 287, 288, 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെ മേയ് 25നാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്‌നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയർത്തിയിരുന്നു.