ഹോട്ടലില്‍ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന ഉസ്താദുമാരുടെ സംഘത്തിന് നേരെ യുവാവിന്‍റെ ആക്രമണം. കോഴിക്കോട് പൂനൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ പൂനൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളിക്കല്‍ അദ്‌നാല്‍ സഖാഫി, കട്ടിപ്പാറ സ്വദേശി മുഹമ്മദ് മുസ്ലിയാര്‍, ഇവരുടെ സുഹൃത്തുക്കൾ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൂനൂര്‍ കോളിക്കല്‍ സ്വദേശി തന്നെയായ ജൗഹര്‍ ആണ് ആക്രമണം നടത്തിയത്.
അദ്‌നാന്‍ സഖാഫിയും സുഹൃത്തുക്കളും ഭക്ഷണം കഴിച്ച് ക്യാഷ് കൗണ്ടറില്‍ പണം നല്‍കാനായി നില്‍ക്കുകയായിരുന്നു. ഈ സമയം നൗഷാദ് ഇതിന് സമീപം ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ഇയാള്‍ അദ്‌നാന്‍ സഖാഫിയെ അടുത്തേക്ക് വിളിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ചുകൊണ്ട് കൊല്ലുമെന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇത് കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു.
നൗഷാദിനെ പിന്തിരിപ്പിക്കാനെത്തിയ മുഹമ്മദ് മുസ്ലിയാര്‍ക്കും മര്‍ദ്ദനമേറ്റു. തങ്ങളെ എന്തിനാണ് മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതം ഇവര്‍ ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

