സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വന്നു തുടങ്ങി. ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ ബിജെപിയെ അട്ടിമറിച്ച് എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്ത്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിലും എല്‍ഡിഎഫ് ബിജെപിയെ അട്ടിമറിച്ചു. സിപിഎമ്മിന്‍റെ ഒ ശ്രീജല 60 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചു.
കോൺഗ്രസ് സ്ഥാനാർഥിയെ 72 വോട്ടിന് തോല്‍പ്പിച്ചു. ബിജെപിയുടെ എ മധുസൂദനൻ ആണ് ജയിച്ചത്. കോൺഗ്രസ് സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. മട്ടന്നൂർ നഗരസഭയിൽ ബിജെപിയുടെ ആദ്യ ജയമാണിത്. ഇടുക്കി മൂന്നാറിലെ 11ആം വാര്‍ഡായ മൂലക്കടയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജൻ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോൺഗ്രസ് അംഗം എൽഡിഎഫിലേക്ക് കൂറുമാറിയതിനെ തുടർന്ന് അയോഗ്യാക്കിയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.10 ജില്ലകളിലായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ വെള്ളാർ ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

