ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞില്ല; വിപിനിനെതിരെ ഫെഫ്ക നടപടിയിലേക്ക്

നടൻ ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനോട് മാപ്പ് പറഞ്ഞു എന്ന വാദം തെറ്റാണെന്ന് ഫെഫ്കയും അമ്മയും വ്യക്തമാക്കി. അനുരഞ്ജന ചർച്ചയ്ക്ക് ശേഷവും വിപിൻ തെറ്റായ വിവരം മാധ്യമങ്ങൾക്ക് നൽകിയത് അച്ചടക്ക ലംഘനം ആണെന്ന്
ഫെഫ്ക ആരോപിച്ചു. ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞുവെന്ന് വിപിൻ കുമാർ ഉന്നയിച്ച വാദം ശരിയല്ലെന്നും ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി

ഇതിനിടെ വിപിൻ കുമാറിനെ തള്ളി അമ്മ സംഘടനയും രംഗത്തുവന്നു. അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ല.സൗഹൃദത്തിന്റെ പ്രശ്‌നങ്ങളാണുണ്ടായത്. ഉണ്ണി മുകുന്ദൻ തെറ്റുകാരനാണെന്ന നിഗമനത്തിലും എത്തിയിട്ടില്ലെന്ന് അമ്മ പ്രതിനിധി ജയൻ ചേർത്തല പറഞ്ഞു.

Leave a Reply