ഈ ഫലം അസാധാരണമല്ല: 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്ന് എം ബി രാജേഷ്

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്ന് മന്ത്രി എം ബി രാജേഷ്. അടിയന്തരാവസ്ഥ കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിച്ചു. തുടർന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നു. ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികൾ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു.

ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോൾ തൃശൂരിൽ ബിജെപി വിജയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിൽ 20 സീറ്റിലും വിജയിച്ചത് എം ബി രാജേഷ് ഓർമിപ്പിച്ചു. കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആറ്റിങ്ങലും ആലത്തൂരിലുമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply