ഇന്ത്യ പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ശനിയാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികൾ മാറ്റിവെച്ചു. അവശേഷിക്കുന്ന ആറ് ജില്ലകളിലെ പരിപാടികളാണ് മാറ്റിവെച്ചത്.വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
സംസ്ഥാന – ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടക്കുന്ന ‘മുഖാമുഖം’ പരിപാടികൾ, ‘എന്റെ കേരളം’ പ്രദർശന-വിപണന മേളകൾ, കലാപരിപാടികൾ, സംസ്ഥാനതലത്തിലുള്ള യുവജന, വനിത, പ്രൊഫഷണലുകൾ, സാംസ്‌കാരികം, പട്ടികജാതി-പട്ടികവർഗ കൂടിക്കാഴ്ചാ യോഗങ്ങളും മാറ്റിവെച്ചിട്ടുണ്ട്.
നിലവിൽ നടന്നുവരുന്ന പ്രദർശന-വിപണന മേളകൾ നിശ്ചയിച്ച തീയതി വരെ തുടരും. എന്നാൽ, കലാപരിപാടികൾ ഉണ്ടാവുകയില്ല. മേഖലാ അവലോകന യോഗങ്ങൾ നിശ്ചയിച്ച തീയതികളിൽ നടക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

