ഇതുവരെ നടത്തിയ ശ്രമങ്ങൾ വിജയത്തിലേക്ക്; എവിടേക്ക് മാറ്റുന്നു എന്നു പറയാനാകില്ല: എ.കെ.ശശീന്ദ്രൻ

വളരെ പ്രതികൂല സാഹചര്യത്തിലാണ് ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനായി ദൗത്യസംഘം പ്രവർത്തിച്ചതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ചില കോണുകളിൽ നിന്നു അവർ ജോലിയിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള പരാമർശങ്ങൾ ദൗർഭാഗ്യകരമായി. ധീരമായ നടപടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു.

”ഉദ്യോഗസ്ഥരെയും വെറ്റിനറി ഡോക്ടറെയും അഭിനന്ദിക്കുന്നു. ആനയെ ഉൾവനത്തിലാക്കണമെന്ന കോടതി നിർദേശം നടപ്പാക്കും. കോടതി വിലക്കുള്ളതിനാൽ എവിടേക്ക് മാറ്റുന്നു എന്നു പറയാൻ കഴിയില്ല. സുരേന്ദ്രൻ, കുഞ്ചു, വിക്രം, സൂര്യൻ എന്നീ കുങ്കികളാണ് ദൗത്യത്തിലുള്ളത്. കുങ്കികൾ അരിക്കൊമ്പനെ വളഞ്ഞിട്ടുണ്ട്. കൂടൊരുക്കിയ വാഹനത്തിലേക്ക് ആനയെ മാറ്റും. ഇതുവരെ നടത്തിയ ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുകയാണ്”– മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply