ഇടുപ്പെല്ലിൽ ഡ്രിൽ ബിറ്റ് ഒടിഞ്ഞുകയറി; തിരുവനന്തപുരം ജൂബിലിആശുപത്രിക്കെതിരെ ഗുരുതര ശസ്ത്രക്രിയ പിഴവ് പരാതി

തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സ പിഴവുണ്ടായിരിക്കുന്നത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻറെ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. ജിജിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply