ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു

ഇടുക്കി ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. പന്നിയാറിലെ റേഷന്‍ കട കാട്ടാന ചക്കക്കൊമ്പന്‍ ആക്രമിച്ചു. കടയുടെ ഫെന്‍സിങ് തകര്‍ത്ത് കയറിയ ആന ചുമരുകളില്‍ ഇടിച്ചു. എന്നാൽ, അരിയോ മറ്റ് ഭക്ഷ്യവസ്തുക്കളോ എടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മുന്‍പ് അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണ് ഇപ്പോൾ ചക്കകൊമ്പൻ തകർത്തിരിക്കുന്നത്.

ശബ്ദം കേട്ട് തോട്ടംതൊഴിലാളികൾ ഉണർന്ന് ബഹളംവെച്ചതോടെയാണ് ചക്കക്കൊമ്പൻ കാട്ടിനുള്ളിലേക്ക് കയറി പോയത്. ആനയെ എത്രയും വേഗം ജനവാസമേഖലയിൽ നിന്ന് തുരത്തണമെന്നാണ് തോട്ടംതൊഴിലാളികൾ ആവശ്യപ്പെടുന്നത്.

നേരത്തെ അരിക്കൊമ്പൻ നിരന്തരം നാശനഷ്ടമുണ്ടാക്കുകയും അരി തേടിയെത്തുകയും ചെയ്തിരുന്ന കടയാണിത്. അരിക്കൊമ്പനെ പിടികൂടുന്നതിന് മുമ്പ് ഒരു വർഷത്തിനിടെ 11ഓളം തവണയാണ് കട തകർത്തത്. അരിക്കൊമ്പനെ കാടുകടത്തിയ ശേഷം പുനർനിർമിച്ച കടയാണ് ഇപ്പോൾ ചക്കക്കൊമ്പൻ ആക്രമിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply