ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവം: സഹപാഠി പോലീസ് പിടിയിൽ

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ ഉത്തരവാദിയായ
സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ സൗത്ത് പൊലീസാണ് പെൺകുട്ടിയുടെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പ്രസവിച്ചത്. കഴിഞ്ഞ മാസമാണ് 17 കാരി സ്വകാര്യ ആശുപത്രിയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരൻ ഒളിവിൽ പോവുകയായിരുന്നു. പോക്‌സോ നിയമം അനുസരിച്ചാണ് കൂട്ടുകാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply