ആരോഗ്യ മന്ത്രി വീണാ ജോർജ് നവകേരള സദസിൽ നടത്തിയ സ്വഗത പ്രസംഗം വീണ്ടും ശ്രദ്ധിക്കപ്പെടുന്നു. മുഖ്യമന്ത്രിയും മന്ത്രിസഭ ഒന്നാകെയും നവകേരള സദസിന് ആറന്മുളയിലെത്തിയപ്പോൾ മന്ത്രി വീണാ ജോർജ് നടത്തിയ സ്വഗത പ്രസംഗമാണ് ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് വീണാ ജോർജ് തന്നെ പറഞ്ഞ് ഏറെ ശ്രദ്ധ നേടിയ വൈറലായ ആ വാക്കുകളാണ് നവകേരള സദസിലും മന്ത്രി ആവർത്തിച്ചത്. ‘ഈ കപ്പൽ ആടിയുലയുകയില്ല. നവകേരളത്തിന്റെ തീരത്ത് ഈ കപ്പൽ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. നമുക്ക് സ്വഗതം ചെയ്യാം ശ്രീ പിണറായി വിജയനെ ഈ മണ്ണിലേക്ക് ഈ തീരത്തേക്ക്’ എന്നായിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാക്കുകൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

