അർജുൻ ആയങ്കിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും; ചിറ്റൂർ സബ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും

പാലക്കാട് മീനാക്ഷിപുരത്ത് വച്ച് സ്വര്‍ണ വ്യാപാരിയെ ആക്രമിക്കുകയും 75 പവൻ സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അർജുൻ ആയങ്കിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട് ആയങ്കയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും. ചിറ്റൂർ സബ് കോടതിയിലാണ് മീനാക്ഷിപുരം പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. കവർച്ചയ്ക്ക് സഹായം നൽകിയ കൂടുതൽ പേരെ കണ്ടെത്തി ചോദ്യം ചെയ്യാനും പൊലീസ് തയ്യാറെടുക്കകയാണ്. കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 26നാണ് തൃശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ അക്രമിച്ച് സ്വർണം തട്ടിയത്.

നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. വിദേശത്തും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply