അറ്റകുറ്റപ്പണിക്കായി കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം ഇന്ന് അടയ്ക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടയ്ക്കുന്നതിനാൽ ഈ വഴി ഗതാഗതം നിരോധിച്ചു.
കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി പോകണം. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങൾ തലശ്ശേരിയിലെ ചൊക്ലി – മേക്കുന്ന് വഴി പോകണം. അതേസമം ദീർഘദൂര ബസുകൾ ബൈപാസ് വഴി കടന്നുപോകും. ഇതിന് മുൻപ് 2016ലാണ് പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

