അറബിക്കടലിൽ തീപിടിത്തമുണ്ടായ എംവി വാൻഹായ് 503 എന്ന ചരക്കുകപ്പൽ നിയന്ത്രണമില്ലാതെ ഒഴുകുകയാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. കപ്പലിൽ നിന്നു കടലിൽ ചാടിയ 22 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തി. 5 പേർക്ക് പരിക്കേറ്റു; 2 പേരുടെ നില ഗുരുതരമാണ്. 4 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവർ മ്യാന്മാർ, ഇന്തോനേഷ്യ സ്വദേശികളാണ്.
രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡിന്റെ 5 കപ്പലുകളും 3 വിമാനങ്ങളും രംഗത്തുണ്ട്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. കപ്പലിലെ കണ്ടെയ്നറുകളിൽ അപകടകാരികളായ വസ്തുക്കളുണ്ടെന്ന സംശയമുണ്ട്.
സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിൻ് നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. കോഴിക്കോട്, ബേപ്പൂർ, മംഗളാപുരം തുറമുഖങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.