എ.ഐ. ക്യാമറ അഴിമതി ആരോപണത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. ഇതൊരു വൻകൊള്ളയാണെന്നും ഇതിന് പരിഹാരം സത്യസന്ധമായി അന്വേഷിച്ച് റിപ്പോർട്ട് ജനങ്ങളുടെ മുമ്പിൽ വെക്കുക എന്നതാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, എ.ഐ. ക്യാമറ വിവാദത്തിൽ നിയമപരമായ വഴികൾ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
‘എല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് കൊണ്ടുവരികയാണ്. മകന്റേയും മകളുടേയും കുടുംബത്തിൽ കൂടി പടർന്നു പന്തലിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എഴുതിയത് പോലെ, ‘അരിവാരാൻ അരിക്കൊമ്പൻ, ചക്കവാരാൻ ചക്കക്കൊമ്പൻ, കേരളം വാരാൻ ഇരട്ടച്ചങ്കൻ’ എന്നത് യാഥാർഥ്യമാണെന്നും’ കെ സുധാകരൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

