അരിക്കൊമ്പൻ ചരിഞ്ഞതായ വാർത്ത വ്യാജമെന്ന് വനം വകുപ്പ്

കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞതായ വാർത്ത വ്യാജമെന്ന് വനം വകുപ്പ്.വാട്‌സാപ് ഗ്രൂപ്പുകളിലാണ് അരിക്കൊമ്പൻ ചരിഞ്ഞതായി വാർത്ത പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും വനം വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുതന്നെ അരിക്കൊമ്പനുണ്ടെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂൺ 6-നാണ് അരിക്കൊമ്പനെ തമിഴ്‌നാട് കളക്കാട് വനമേഖലയിൽ തുറന്നു വിട്ടത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply