അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ നേരത്തേയെടുത്ത നിലപാട് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കണമായിരുന്നു. പക്ഷേ കോടതി നിർദേശങ്ങൾ മാനിച്ച് കൊണ്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്ത്.മേഘമലയിലുള്ള അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണ് ആന നടത്തുന്ന ദീർഘ നടത്തങ്ങൾ. അരിക്കൊമ്പൻ കാട്ടിൽ വിഹരിക്കുകയാണ്.
ചിന്നക്കനാൽ ഭാഗത്ത് ഉണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ മേഘമലയിലാണ്. പക്ഷേ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഇപ്പോൾ കുഴപ്പങ്ങൾ ഉണ്ടാക്കുന്നില്ല. തമിഴ്നാട് വനം വകുപ്പുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആനയെ ഉൾക്കാട്ടിലേക്ക് വിടാനാണ് ശ്രമിക്കുന്നത്. ഒട്ടും ഗൗരവം കുറയ്ക്കാതെ നിരീക്ഷണം തുടരുന്നുണ്ട്. കൃത്യമായ വിവരങ്ങൾ കേരളം തമിഴ്നാട് വനംവകുപ്പിനെ അറിയിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ തർക്കങ്ങളില്ല. മാതൃകാപരമായ പ്രവർത്തനമാണ് വനം വകുപ്പ് നടത്തിയത്. ദൗത്യ സംഘത്തിലെ മുഴുവൻ പേരെയും കോടതി അഭിനന്ദിച്ചു. ഇതിന് വേണ്ടരീതിയിൽ മാധ്യമ ശ്രദ്ധ കിട്ടിയില്ലെന്നും മന്ത്രി പരിഭവം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

