ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധി. അരിക്കൊമ്പൻ ഇപ്പോൾ എവിടെയെന്ന് വ്യക്തമല്ല. ചിന്നക്കനാലിൻറെ വിവിധ മേഖലയിൽ തെരച്ചിൽ നടത്തുകയാണ് ദൗത്യസംഘമിപ്പോൾ. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പൻ കൂട്ടത്തിൽ നിന്നും മാറി കാട്ടിൽ ഉറങ്ങുന്നുവെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്. മുൻപ് പല ദിവസങ്ങളിലും ഈ സമയത്ത് അരിക്കൊമ്പൻ കാട്ടിൽ മാറിയിട്ടുണ്ട്. അങ്ങനെ വന്നാൽ പതിനൊന്ന് മണിക്ക് ശേഷമേ പുറത്തിറങ്ങൂ. വന മേഖലയിൽ പല ഭാഗത്തായി വനപാലകർ തെരച്ചിൽ നടത്തുകയാണ്.
സമയം കുറയുന്തോറും അരിക്കൊമ്പൻ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയിൽ ശക്തമായാൽ ആനയെ വെടിവയ്ക്കാൻ തടസമേറെയാണ്. വെയിൽ കൂടിയാൽ ആനയെ തണുപ്പിക്കാൻ സൗകര്യം വേണ്ടിവരും. റേഡിയോ കോളർ ഘടിപ്പിക്കാൻ കുടുതൽ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

