കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ യോഗത്തിൽ എംപിമാരായ എം.കെ.രാഘവനും കെ.മുരളീധരനും. അപമാനിതരായി മത്സരിക്കാനില്ലെന്ന് ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വിളിച്ച യോഗത്തിൽ ഇരുവരും അറിയിച്ചു. ഇരുവർക്കും മറ്റ് എംപിമാരുടെ പിന്തുണയും ലഭിച്ചു. തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ. സുധാകരൻ ഉറപ്പ് നൽകി.
കെ.മുരളീധരനും എം.കെ.രാഘവനും എതിരെ അച്ചടക്കലംഘനത്തിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അയച്ച കത്ത് പിൻവലിക്കാൻ മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ തീരുമാനമായി. കത്തയച്ചത് ഉചിതമായില്ലെന്ന എംപിമാരുടെ അഭിപ്രായം സുധാകരൻ അംഗീകരിച്ചു. പുനഃസംഘടനയ്ക്കു മേൽനോട്ടം വഹിക്കാൻ പ്രധാന നേതാക്കളെ ഉൾപ്പെടുത്തി സംസ്ഥാനതല സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കാനും ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ എംപിമാരുടെ അഭിപ്രായം തേടാനും തീരുമാനിച്ചു.
ഇരുവർക്കും കത്തയച്ചതിലൂടെ അധികാരം പ്രയോഗിച്ചതല്ലെന്നും തർക്കങ്ങൾ രമ്യമായി പരിഹരിച്ചുവെന്നും യോഗശേഷം സുധാകരൻ പറഞ്ഞു. പാർട്ടി കാര്യങ്ങളിൽ സുധാകരൻ കൂട്ടായ ചർച്ച നടത്തുന്നില്ലെന്ന് ആരോപിച്ച് 7 എംപിമാർ കഴിഞ്ഞ ദിവസം തന്നെ കണ്ടതിന്റെ തുടർച്ചയായാണ് വേണുഗോപാൽ വീട്ടിൽ അനുനയ ചർച്ച നടത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

