അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്നത് കുറ്റകൃത്യമാണ് സാറേ: അഡ്വ. സി. ഷൂക്കൂര്‍

മാധ്യമ പ്രവര്‍ത്തകയോട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി നടനും അഭിഭാഷകനുമായ ഷുക്കൂര്‍.

സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണെന്നും അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്നും ഷുക്കൂര്‍ കുറിച്ചു.

ഷുക്കൂറിന്റെ കുറിപ്പ്

പത്രക്കാരോട് സംസാരിക്കുമ്ബോള്‍ സ്ത്രീ പത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്.

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, ന്നാല്, ഈ ജന്മത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുവാൻ മൈക്കുമായി മുന്നില്‍ വരുന്ന സ്ത്രീയോട് , അവര്‍ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ.

കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. 

സംഭവം വിവാദമായതോടെ സുരേഷ് ഗോപി ക്ഷമ ചോദിച്ച്‌ രംഗത്ത് വന്നു. തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply