അതിവേഗ റെയിൽ പാത വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനറെ നിലപാട് തള്ളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇ ശ്രീധരൻ നിർദേശിച്ച പദ്ധതിയെ പിന്തുണയ്ക്കും എന്ന കെ സുരേന്ദ്രന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. എന്നാൽ പാർട്ടി ഒറ്റയാൾ പട്ടാളമല്ലെന്നും പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റി ചേർന്ന ശേഷം മാത്രമേ അറിയിക്കുകയുള്ളൂ എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വികസനത്തിന് തങ്ങൾ എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് ഹർഷിന കോഴിക്കോട് നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. പാർട്ടി സംസ്ഥാന ഉപാധ്യക്ഷയേക്കാൾ സംസ്ഥാനത്തിനായി പ്രവർത്തിക്കേണ്ട ചുമതല കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനുണ്ട്. സമരപ്പന്തലിലേക്ക് മന്ത്രി എത്തിയിട്ടില്ല. കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അദ്ദേഹം എത്രയും പെട്ടെന്ന് സന്ദർശിക്കണമെന്നും ശോഭ കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

