അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

പ്രത്യേക അറകളുണ്ടാക്കി അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടി. മൂന്ന് സ്വർണ്ണ ബിസക്ക്റ്റുകളും സ്വർണനാണയവും ഉൾപ്പെടെ 478 ഗ്രാം തൂക്കമുളള സ്വർണ്ണമാണ് ഇവരിൽ നിന്ന് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ദമാമിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും.

കസ്റ്റംസ് പരിശോധനയ്ക്ക് എത്തിയശേഷം ഇവരുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ സംശയത്തെ തുടർന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേത്യത്വത്തിൽ നടത്തിയ ദേഹപരിശോധനയിലാണ് സ്വർണമുളളതായി മനസിലാക്കിയത്. തുടർന്ന് ഇവരെ പ്രത്യേക മുറിയിലെത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് അടിവസ്ത്രത്തിൽ പ്രത്യേക അറകളുണ്ടാക്കി അതിനുളളിൽ സ്വർണ്ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.

ശനിയാഴ്ച എത്തിയ യാത്രക്കാരനിൽ നിന്ന് 11.60 ലക്ഷം രൂപ വിലയുളള 166.60 ഗ്രാമിന്റെയും ഞായറാഴ്ച എത്തിയ യാത്രക്കാരനിൽ നിന്ന് 21.34 ലക്ഷം രൂപയുടെ 308 ഗ്രാം തൂക്കമുളള സ്വർണ്ണവുമാണ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലൂടെ കണ്ടെടുത്തത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply